മലപ്പുറം ജില്ലയിൽ ഇന്ന് (25-03-2023); അറിയാൻ, ഓർക്കാൻ

malappuram-map
SHARE

നഗരസഭാ ഓഫിസ് ഞായറാഴ്ച പ്രവർത്തിക്കും : വളാഞ്ചേരി നഗരസഭാ ഓഫിസ് നാളെ പ്രവർത്തിക്കും. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാലാണിത്. കെട്ടിട–തൊഴിൽ നികുതികൾ അയയ്ക്കാനും ലൈസൻസ് പുതുക്കാനുമുള്ള സേവനങ്ങൾ ലഭ്യമാണ്.

ത്രിവേണിയിൽ റമസാൻ കിറ്റ് വിതരണം തുടങ്ങി

എടപ്പാൾ ∙ കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റോറുകളിൽക്കൂടി നൽകുന്ന റമസാൻ കിറ്റുകളുടെ വിതരണം എടപ്പാൾ ത്രിവേണി മെഗാ മാർട്ടിൽ തുടങ്ങി. ജില്ലാ ഡയറക്ടർ സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. മലപ്പുറം റീജനൽ മാനേജർ ടി.എസ്.ബിജി ആധ്യക്ഷ്യം വഹിച്ചു. ഫൈസൽ റഹ്മാൻ, അജീഷ്, കെ.റഹീം എന്നിവർ പ്രസംഗിച്ചു. 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഏപ്രിൽ 21 വരെ വിതരണം ചെയ്യും.

യാത്രക്കാർക്ക് നോമ്പുതുറ ഒരുക്കി എസ്‌വൈഎസ്

എടപ്പാൾ  ∙ തൃശൂർ – കോഴിക്കോട് സംസ്ഥാന പാതയിൽ യാത്രക്കാർക്ക് നോമ്പുതുറ ഒരുക്കി എസ്‍വൈഎസ് എടപ്പാൾ സോൺ കമ്മിറ്റി. വി.ഷിഹാബുദീൻ മുസല്യാർ, വി.വി.അനസ് മാണൂർ, അബ്ദുൽ മജീദ് അഹ്സനി, ഗഫൂർ അഹ്സനി, സലാം പാറപ്പുറം, സീതി കോട്ടീരി, ഷാജി മറവഞ്ചേരി, കരീം കാലടി, ഇസ്മായിൽ കാവിൽപ്പടി, ഷിഹാബ് കൂരട എന്നിവർ നേതൃത്വം നൽകി.

സൗജന്യ ചികിത്സ

പരപ്പനങ്ങാടി  ഡോ. മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി നഹാസ് ആശുപത്രി ഡയാലിസിസ് രോഗികൾക്ക് ഒരു മാസത്തെ ചികിത്സ സൗജന്യമായി നൽകുന്നു. പരപ്പനങ്ങാടി നഗരസഭാ പരിധിയിൽപെട്ട ചികിത്സ ആവശ്യമുള്ള നിർധനരായ രോഗികൾ രാവിലെ 10നും 4നും ഇടയിൽ  ബന്ധപ്പെടണം. 75109 22421.

കോട്ടയം എക്സ്പ്രസ്

തൃപ്പൂണിത്തുറ - മുളന്തുരുത്തി സെക്‌ഷനിൽ പാതയുടെ അറ്റകുറ്റപ്പണിക്കായി ഭാഗികമായി റദ്ദാക്കിയ നിലമ്പൂർ - കോട്ടയം അൺ റിസർവ്ഡ് എക്സ്പ്രസ്  (16325 ) ട്രെയിൻ സർവീസ് ഇന്നലെ മുതൽ പഴയ രീതിയിൽ പുനരാരംഭിച്ചു.

വൈദ്യുതി മുടങ്ങും

നിലമ്പൂർ സെക്‌ഷനിലെ കളത്തിൽ കടവ്, സിൻകോൺ, തീക്കടി ട്രാൻസ്ഫോമറുകളിൽ ഇന്ന് 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.

കരുളായി സെക്‌ഷനിൽ ഇന്ന് 8  മുതൽ 3  വരെ ക്വാർടേഴ്സ് പടി, മുക്കം, അമ്പലക്കുന്ന് , 9 മുതൽ 5 വരെ കാരക്കുളം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഒഴിവുകൾ

ചുങ്കത്തറ സാമൂഹികാരാേഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ ഒഴിവിൽ 29ന് 11 ന് അഭിമുഖം നടത്തും. 04931231550

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS