പരപ്പനങ്ങാടി ∙ കോഴിക്കോട് മേഖലയിൽ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ അനിശ്ചിതമായി വൈകി ഓടുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് പരപ്പനങ്ങാടിയിൽ ഒന്നര മണിക്കൂറോളം നിർത്തിയിട്ടത് യാത്രക്കാരുടെ രോഷത്തിനിടയാക്കിയിരുന്നു. വ്യാഴം രാത്രി ജനശതാബ്ദി എക്സ്പ്രസ്, മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ്, വെള്ളി പുലർച്ചെ നിസാമുദ്ദീൻ–കൊച്ചുവേളി എക്സ്പ്രസ് എന്നിവ 90 മിനിറ്റോളം വൈകിയാണ് ഓടിയത്. ട്രാക്ക് അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ വരും ദിവസങ്ങളിലും വിവിധ ട്രെയിനുകൾ സമയക്രമീകരണം നടത്തി വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടി വന്നേക്കാമെന്നാണു റെയിൽവേ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.