ADVERTISEMENT

നഴ്സ്, ഫാർമസിസ്റ്റ്∙ ആതവനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സ്, ഫാർമസിസ്റ്റ്, പരിരക്ഷാ നഴ്സ് എന്നിവരുടെ ഒഴിവ്. കൂടിക്കാഴ്ച ഏപ്രിൽ ഒന്നിന് 11ന് പഞ്ചായത്ത് ഓഫിസിൽ.

വൃക്ഷത്തൈ വിതരണംതാനൂർ∙ ഓയിസ്ക ഇന്റർനാഷനൽ  ചാപ്റ്ററും ഗൈഡൻസ് അക്കാദമിയും ചേർന്ന് വിദ്യാർഥികൾക്ക് നടത്തിയ വൃക്ഷത്തൈ വിതരണം പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഓയിസ്ക ഇന്റർനാഷനൽ തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെ.കെ.റസാക്ക് ഹാജി ആധ്യക്ഷ്യം വഹിച്ചു. ഷമീർ കളത്തിങ്ങൽ, വിനോദ് ഗൈഡൻസ്, ടി.സജീവ്, പി.പി.സുനിൽകുമാർ, കെ.ജലജ  എന്നിവർ പ്രസംഗിച്ചു.

നഗരസഭാ ഓഫിസ് പ്രവർത്തിക്കും∙ പരപ്പനങ്ങാടി നഗരസഭാ ഓഫിസ് ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കും. കെട്ടിട നികുതി കുടിശിക ഒറ്റത്തവണ അടയ്ക്കുന്നവർക്കു പിഴപ്പലിശ ഉണ്ടായിരിക്കില്ല.

നീന്തൽ പരിശീലന ക്യാംപ് 3 മുതൽ∙ കാലിക്കറ്റ് സർവകലാശാലാ നീന്തൽക്കുളത്തിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന ക്യാംപ് ഏപ്രിൽ 3ന് തുടങ്ങും. 6 മുതൽ 17 വയസ്സ് വരെയുള്ളവർക്കാണ് അവസരം. ആദ്യം റജിസ്റ്റർ ചെയ്യുന്നവരിൽ ഏപ്രിൽ 3ന് അകം ഫീസ് അടച്ച് ചലാൻ ഹാജരാക്കുന്ന അപേക്ഷകർക്കാണ് ആദ്യ അവസരം. 9961509832.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com