ADVERTISEMENT

പൊന്നാനി ∙ അഴിമുഖത്ത് ബോട്ടുകളും വള്ളങ്ങളും അലക്ഷ്യമായി നിർത്തിയിടുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ബോട്ടിനു പോലും വേഗത്തിൽ കടന്നു പോകാൻ കഴിയാത്ത അവസ്ഥ. ഹാർബറിലേക്ക് വള്ളങ്ങൾക്കും ബോട്ടുകൾക്കും കടന്നു വരാനുള്ള വഴി തടസ്സപ്പെടുത്തിയാണ് പലപ്പോഴും മറ്റ് വള്ളങ്ങൾ വരിവരിയായി നിർത്തിയിടുന്നത്.

അഴിമുഖത്തെ യാത്രാ ബോട്ടിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വള്ളങ്ങൾ നിർത്തിയിടാൻ ഹാർബറിൽ സ്ഥലം കൊടുക്കുന്നില്ലെന്നാണ് വള്ളക്കാരുടെ പരാതി. ഇക്കാരണത്താലാണ് കിട്ടുന്ന സ്ഥലത്ത് നങ്കൂരമിടേണ്ടി വരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com