ADVERTISEMENT

എടക്കര ∙ കരിയംമുരിയം വനത്തിലുണ്ടായ കാട്ടുതീ ഹെക്ടർ കണക്കിനു പ്രദേശത്തേക്കു പടർന്ന് വൻ നാശം. ജനവാസ കേന്ദ്രത്തിലേക്കും തീ പടരുമെന്നായപ്പോൾ നാട്ടുകാർ സംഘടിച്ച് തീയണച്ചു. റബർ തോട്ടങ്ങളിലേക്ക് തീ പടർന്ന് മരങ്ങൾ വ്യാപകമായി നശിച്ചു. വഴിക്കടവ് റേഞ്ചിനു കീഴിലുളള കരിയംമുരിയം വനത്തിൽ ഇന്നലെ രാവിലെയാണ് തീപടർന്നത്. വനത്തിൽനിന്നു പുക ഉയരുന്നതുകണ്ടാണ് പരിസരവാസികൾ ശ്രദ്ധിച്ചത്. ഉണിച്ചന്തം ഭാഗത്ത് നിന്നുണ്ടായ തീ ഇതിനകം ഉടുമ്പൊയിൽ, വെള്ളാരംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പടർന്നിരുന്നു. 

ഉണങ്ങിനിൽക്കുന്ന മുളങ്കുട്ടങ്ങളിൽ തീ കത്തി ഉയർന്നു. കാറ്റിൽ ആളിപ്പടർന്നാണ് പെട്ടെന്നു വ്യാപിച്ചത്. വനപാലകരും വാച്ചർമാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകുന്നേരത്തോടെ വെള്ളാരംകുന്ന് ജനവാസ കേന്ദ്രത്തിനു സമീപത്തേക്ക് തീ പടർന്നതോടെ നാട്ടുകർ സംഘടിച്ചെത്തി തീയണച്ചു. രാത്രി വൈകിയും കാട്ടിനുള്ളിൽ തീ ആളിപ്പടരുകയാണ്. വെളളാരംക്കുന്നിലെ പെരുവൻകുലവൻ ഹംസ, കുഞ്ഞപ്പു എന്നിവരുടെ റബർ തോട്ടങ്ങളിലേക്കാണ് തീ പടർന്നത്. വെട്ടുന്ന അൻപതോളം റബർ മരങ്ങൾ നശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com