എടക്കര ∙ വേനൽമഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയർന്നു തന്നെ. മാർച്ച് 12ന് നിലമ്പൂരിൽ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയർന്ന താപനില.എന്നാൽ, ഇന്നലെ പാലേമാട് സ്കൂളിൽ സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ (AWS) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. മുണ്ടേരിയിലെ വെതർ സ്റ്റേഷനിലും താപനില 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാനം മൂടിനിന്നെങ്കിലും മഴ ലഭിച്ചില്ല. വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ചൂട് കഠിനമാകും. വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ താപനില ഇത്രയും ഉയർന്നുനിൽക്കുന്നത്.
മലപ്പുറം ജില്ലയിൽ തീച്ചൂട്; 40 ഡിഗ്രിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.