രാഹുലിന്റെ ചിത്രത്തോടൊപ്പം ‘വി ആർ വിത്ത് യു’; മുസ്‌ലിം ലീഗ് സമൂഹമാധ്യമ ക്യാംപെയ്നിനു തുടക്കം

malappuram-social
രാഹുൽ ഗാന്ധിക്ക് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ച് മുസ്‍ലിം ലീഗ് നടത്തിയ സമൂഹ മാധ്യമ ക്യാംപെയ്നിന്റെ ഉദ്ഘാടനത്തിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, നജീബ് കാന്തപുരം എംഎൽഎ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.അബ്ദുൽ ഹമീദ് എംഎൽഎ എന്നിവർ പങ്കാളികളായപ്പോൾ.
SHARE

മലപ്പുറം ∙ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സമൂഹമാധ്യമ ക്യാംപെയ്ൻ തുടങ്ങി. രാഹുലിന്റെ ചിത്രത്തോടൊപ്പം ‘വി ആർ വിത്ത് യു’ എന്നെഴുതിയ പോസ്റ്റർ പ്രൊഫൈൽ ചിത്രമാക്കി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം പേർ ഇതിൽ പങ്കാളികളാകുമെന്ന് അദ്ദേഹം പറഞ്ഞു. 

‘വി ആർ വിത്ത് യു, രാഹുൽ ഗാന്ധി’ എന്ന ഹാഷ്ടാഗോടെയാണ് പ്രചാരണം. ലീഗ് പ്രവർത്തകർക്കു പുറമേ യുഡിഎഫ് നേതാക്കളും അനുഭാവികളും ഇതു പങ്കുവച്ചു. ക്യാംപെയ്നിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എംഎൽഎ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS