വേനലവധിക്ക് ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി ഒരുങ്ങി

ksrtc-bus-1.jpg.image.845.440
SHARE

പെരിന്തൽമണ്ണ ∙ ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി. ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി നടത്തുന്നത് 59 ഉല്ലാസ യാത്രകൾ. ഈ ഇനത്തിൽ വലിയൊരു വരുമാനം കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കോവിഡ് കാലത്തിനു ശേഷം കെഎസ്ആർടിസി നടത്തിയ ഉല്ലാസ യാത്രകളെല്ലാം വിജയകരമായിരുന്നു.

ഈ ആത്മ വിശ്വാസത്തിലാണ് പുതിയ യാത്രാ പാക്കേജുകൾ ഒന്നിച്ച് ഒരുങ്ങുന്നത്. ജില്ലയിൽ കെഎസ്ആർടിസി ഇത്രയേറെ യാത്രകൾ ഒരേ സമയം നടത്തുന്നത് ഇതാദ്യം. മലപ്പുറം ഡിപ്പോയിൽ നിന്ന് അടുത്ത മാസം 2, 8, 9, 14, 15, 16, 22, 23, 26, 29, 30 തീയതികളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രയുണ്ട്. മേയ് മാസത്തിൽ 1, 3, 7, 10, 13, 14, 17, 21, 24, 28,31 തീയതികളിലും യാത്രയുണ്ട്. ചില ദിവസങ്ങളിൽ ഒന്നിലേറെ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകളുമുണ്ട്. 

അതിരപ്പിള്ളി, മലക്കപ്പാറ, വാഗമൺ, കുമരകം, മാമലക്കണ്ടം, വയനാട്, കാന്തല്ലൂർ, മറയൂർ,  എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. വാഗമൺ– കുമരകം, മാമലക്കണ്ടം– മൂന്നാർ, കാന്തല്ലൂർ– മൂന്നാർ എന്നിവ 2 ദിവസത്തെ യാത്രകളാണ്. മറ്റു യാത്രകളെല്ലം രാവിലെ തിരിച്ച് രാത്രിയിൽ മടങ്ങിയെത്തും വിധമാണ്.

പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് ഏപ്രിലിൽ 2, 9, 16, 23, 26, 27,30 തീയതികളിലും മേയ് മാസത്തിൽ 1, 7, 13,14, 21, 28 തീയതികളിലും യാത്ര പോകുന്നുണ്ട്. മലക്കപ്പാറ, വയനാട്, മൂന്നാർ,  കണ്ണൂർ, നെല്ലിയാമ്പതി, കൊച്ചി  എന്നീ യാത്രകൾക്കാണ് പെരിന്തൽമണ്ണ ഒരുങ്ങുന്നത്. ഇതിൽ മൂന്നാറിലേത് മാത്രം 2 ദിവസ യാത്രയാണ്. 

നിലമ്പൂ‍ർ ഡിപ്പോയിൽ നിന്ന് ഏപ്രിൽ 16 ന് വയനാട്, 23 ന് വാഗമൺ, 26 ന് കുമരകം, 30 ന് മൂന്നാർ, മേയ് മാസത്തിൽ 1ന് നെല്ലിയാമ്പതി, 7ന് വയനാട്, 13ന് ഇടുക്കി വാഗമൺ, 14ന് വയനാട്, 20ന് മൂന്നാർ, 21ന് നെല്ലിയാമ്പതി, 28ന് കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. 

പൊന്നാനി ഡിപ്പോയിൽ നിന്ന് ഏപ്രിൽ 16ന് വയനാട്, 23ന് കണ്ണൂർ, 26 ന് വയനാട്, 30 ന് വാഗമൺ, മേയ് 1 ന് മലമ്പുഴ, 7 ന് നിലമ്പൂർ, 13ന്  മലമ്പുഴ, 14ന്  വാഗമൺ, 21ന്  കണ്ണൂർ, 28ന്  വയനാട് എന്നിങ്ങനെയാണ് യാത്രകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS