കൊളത്തൂർ ∙ തന്റെ പ്രിയ അധ്യാപികയെ കാണാൻ ഇന്ത്യൻ ഫുട്ബോൾ താരം ആഷിക് കുരുണിയൻ കഴിഞ്ഞ ദിവസം കുറുവയിലെത്തി. മലപ്പുറം എംഎസ്പി സ്‌കൂളിൽ ആഷിക് കുരുണിയന്റെ അധ്യാപികയായിരുന്നു കുറുവ പാലോളി റസിയാ ബീഗം. രോഗാവസ്ഥയെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഇവർ അവധിയിലായിരുന്നു.
രോഗ വിവരമറിഞ്ഞതിനെ തുടർന്നാണ് ആഷിക് കുരുണിയൻ ഇവരുടെ കുറുവയിലെ വീട്ടിലെത്തിയത്. റസിയാ ബീഗവും ഭർത്താവ് കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറിയായ അബു സ്വാലിഹും ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അവരോടൊപ്പം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.