കോട്ടയ്ക്കൽ ∙ പോർച്ചുഗലിലെ പീഡിയാട്രീഷ്യനായ ഡോ.ക്ലോഡിയസ് നസാബി ഇപ്പോൾ ആയുർവേദ ഡോക്ടർ കൂടിയാണ്. ജീവിതശൈലീ രോഗങ്ങൾക്കുള്ള ആയുർവേദത്തിന്റെ പ്രതിവിധിയെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ ജർമനിയിലെ ഡ്യൂസ്ബർഗ് സർവകലാശാല വഴി അദ്ദേഹം 5 വർഷം മുൻപാണ് വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജിലെത്തിയത്. കോളജിലെ കൗമാരഭൃത്യ വിഭാഗത്തിലെ ഡോ. കെ.എസ്. ദിനേഷുമായി പരിചയപ്പെട്ടതോടെ ആയുർവേദത്തെക്കുറിച്ചുള്ള ഡോ. നസാബിയുടെ പഠനം എളുപ്പമായി.
പഠനം പൂർത്തിയാക്കി അദ്ദേഹം സ്വന്തം നാട്ടിലേക്കു പോയെങ്കിലും തുടർ വിദ്യാഭ്യാസത്തിനായി വീണ്ടും ആയുർവേദ കോളജിലെത്തി. ആയുർവേദ ശാസ്ത്രത്തെക്കുറിച്ച് പഠിച്ച നസാബി ഇപ്പോൾ പോർച്ചുഗലിൽ ആയുർവേദം പ്രാക്ടീസ് ചെയ്യുന്നുണ്ട്. അലോപ്പതിയിൽ നസാബിക്ക് 25 വർഷത്തെ ചികിത്സാ പരിചയമുണ്ട്. പോർച്ചുഗൽ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ആയുർവേദ ചികിത്സാകേന്ദ്രം പുതിയ ഗവേഷണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.