ADVERTISEMENT

പൊന്നാനി ∙ ‘നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’– മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കൽ മുഹാജിദ് രംഗത്ത്. താനൂരിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് ‘അറ്റ്ലാന്റിക്’ ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.

ബോട്ടിന് റജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മുഹാജിദ് മന്ത്രിമാരോട് പറഞ്ഞിരുന്നു. പരാതി കേട്ടയുടൻ മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. ‘ബോട്ടിന് റജിസ്ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്’ ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം നടന്നത്. പതിനാലാമത്തെ ദിവസം ‘അറ്റ്ലാന്റിക്’ ബോട്ട് ദുരന്തത്തിൽ അകപ്പെട്ടു. 23ന് രണ്ട് മന്ത്രിമാർക്കുമൊപ്പം നിൽക്കുന്ന ഫോട്ടോയും മുജാഹിദിന്റെ കൈവശമുണ്ട്.

തിരിച്ചെടുക്കാൻ തിടുക്കം കാട്ടിയതും വിനയായി

താനൂർ ∙ സാധാരണ ബോട്ട് തിരിക്കാറുള്ള സ്ഥലത്തും മുൻപേ പൂരപ്പുഴയുടെ  വീതി കുറഞ്ഞഭാഗത്ത് ബോട്ട് തിരിക്കാനുള്ള ശ്രമമാണ് അപകടത്തിനു കാരണമെന്നു ജലഗതാഗത വിദഗ്ധരുടെ നിഗമനം. അഴിമുഖത്തുനിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ അകലെ വച്ചാണ് പതിവായി ബോട്ട് തിരിക്കാറ്. പുഴയുടെ വീതി 140 മീറ്ററിലേറെ വരുന്ന ഭാഗമാണിത്. എന്നാൽ ഈ സ്ഥലം എത്തുന്നതിനു മുൻപ് പുഴയുടെ വീതി 100 മീറ്ററിൽ താഴെയുള്ള ഭാഗത്തുവച്ചാണ് അപകടത്തിൽപെട്ട ബോട്ട് തിരിച്ചത്. 

പുഴയുടെ വീതിക്കുറവ് മറികടക്കാൻ ബോട്ട് പൊടുന്നനെ തിരിച്ചപ്പോൾ അകത്തുണ്ടായിരുന്ന യാത്രക്കാർ ഒരു വശത്തേക്കു തെറിക്കുകയും ബോട്ട് മറിയുകയും ചെയ്തെന്നാണു വിലയിരുത്തൽ. രക്ഷപ്പെട്ട യാത്രക്കാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാൽ എന്തിനാണ് ജീവനക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നു വ്യക്തമല്ല. 

 

സാങ്കേതികത്തകരാറോ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിനു പിന്നിലുണ്ടോയെന്നും വ്യക്തമല്ല. അഴിമുഖത്തുനിന്ന് ഏകദേശം 600 മീറ്റർ അകലെയാണ് നിലവിൽ ബോട്ട് അപകടത്തിൽപെട്ട സ്ഥലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com