ADVERTISEMENT

മലപ്പുറം∙പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് സ്മാർട് ക്ലാസ് മുറികൾ. കൈറ്റ് പദ്ധതി വഴി ജില്ലയിൽ 8 മുതൽ 12 വരെയുള്ള 6680 സ്കൂളുകളിൽ ഇന്റർനെറ്റ് കണക്‌ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കൈറ്റ് പദ്ധതി വഴി 2018 മുതൽ 26,351 ഇലക്ട്രോണിക് ഉപകരണങ്ങൾ സ്കൂളുകൾക്കു നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.1300 പ്രൈമറി സ്കൂളുകളിൽ ഐടി ലാബും സജ്ജമാക്കിയിട്ടുണ്ട്.

ലാപ്‌ടോപ് 8011, മൾട്ടിമീഡിയ പ്രൊജക്ടർ 6074, സ്‌ക്രീൻ 1895, സ്പീക്കർ 6213, ലാബിലേക്ക് ലാപ്‌ടോപ് 2160, ടിവി 328, ഡിഎസ്എൽആർ ക്യാമറ 391, വെബ്ക്യാം 394, ആൻഡ്രോയ്ഡ് കിറ്റ് 885 എന്നിവയാണു ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത്. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ ഐടി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് കൈറ്റ്. 2002 ലാണ് പദ്ധതി ആരംഭിച്ചത്. 2017 വരെ ഐടി അറ്റ് സ്‌കൂൾ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്.

ഫിറ്റ്നസുണ്ടോ? സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടരുന്നു

മലപ്പുറം∙അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു. ഇന്നലെ കൊണ്ടോട്ടി സബ് ജില്ലയിൽ നടന്ന പരിശോധനയിൽ 74 സ്കൂൾ ബസുകൾ വിവിധ പോരായ്മകൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു തിരിച്ചയച്ചു.

വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, മേൽക്കൂര, ബ്രേക്ക് ലൈറ്റ്, വാതിലുകൾ, വിൻഡോ ഷട്ടർ, ജിപിഎസ്, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമിക ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റർ തുടങ്ങിയവയെല്ലാം പരിശോധിക്കും.പരിശോധനയ്ക്കെത്തുമ്പോൾ വേഗപ്പൂട്ടും പുതിയ ടയറും ഘടിപ്പിക്കുകയും പിന്നീട് എടുത്തു മാറ്റുകയും ചെയ്യുന്നവരെ പിടികൂടാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനാണു തീരുമാനം. സ്കൂൾ തുറക്കുന്നതിനു മുൻപു ജില്ലയിലെ എല്ലാ ആർടിഒ ഓഫിസുകൾക്കും കീഴിലും പരിശോധന പൂർത്തിയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com