ADVERTISEMENT
അങ്ങാടിപ്പുറം ∙ വലമ്പൂരിൽ കൗതുകമായി പൊട്ടിച്ചിരിക്കുന്ന ചക്ക. പച്ചീരി വാസുദേവന്റെ വീട്ടുവളപ്പിലാണ് പൊട്ടിച്ചിരിക്കുന്ന മനുഷ്യ ഭാവത്തിൽ‍ ചക്കയുള്ളത്. ചക്കയിൽ കണ്ണും മൂക്കും വായും പല്ലുമെല്ലാം ഉണ്ട്. ചക്കയുടെ ചുള പുറത്തേക്ക് തള്ളിയാണ് അവയവങ്ങളുടെ ആകൃതി രൂപപ്പെട്ടിട്ടുള്ളത്. ഓരോ ദിവസം ചെല്ലുംതോറും മുഖത്തിന്റെ ആകൃതി കൂടുതൽ ദൃശ്യമായി വരികയാണ്. ഒരു കൂട്ടം ചക്കകൾക്കിടയിലാണ് പുറത്തേക്ക് തള്ളിയ നിലയിൽ ഈ ചക്കയുള്ളത്. 20 വർഷം മുൻപ് നട്ട പ്ലാവ് നാല് വർഷത്തോളമായി കായ്ക്കാൻ തുടങ്ങിയിട്ട്. വിവരമറിഞ്ഞ് ഏറെ പേരാണ് ദിവസവും ചക്ക കാണാനെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com