2 വർഷമായിട്ടും കോടത്തൂർ ആരോഗ്യകേന്ദ്രം തുറന്നില്ല

HIGHLIGHTS
  • പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാർ
പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ ആരോഗ്യ ഉപകേന്ദ്രം.
പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ ആരോഗ്യ ഉപകേന്ദ്രം.
SHARE

എരമംഗലം ∙ കെട്ടിടം നിർമിച്ചിട്ടും കോടത്തൂർ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം. പെരുമ്പടപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യകേന്ദ്രമാണ് പുതിയ കെട്ടിടം നിർമിച്ച് 2 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ പൂട്ടിയിട്ട് കിടക്കുന്നത്. കോടത്തൂർ, കോതമുക്ക്, അയിരൂർ മേഖലയിലുള്ളവർ ആശ്രയിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രമായിരുന്നു. 

2018ലെ പ്രളയത്തെ തുടർന്നാണ് ആരോഗ്യകേന്ദ്രം അപകടത്തിലാകുകയും പൊളിച്ചുമാറ്റുകയും ചെയ്തത്. ആഴ്ചയിൽ ഒരു ദിവസം കുത്തിവയ്പ് എടുക്കുന്നതിനും മുറി കെട്ടുന്നതിനുമുള്ള മുറികളും ജീവനക്കാർക്ക് താമസിക്കുന്നതിനുമുള്ള കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടമാണ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പരിശോധനയ്ക്കും കുത്തിവയ്പിനും മാത്രമുള്ള കെട്ടിടമാണ് 12 ലക്ഷം രൂപ ചെലവിൽ നിർമിച്ചിരിക്കുന്നത്.

വയറിങ്ങും പ്ലമിങ്ങും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല .ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം നീണ്ടുപോയതോടെ കിലോമീറ്ററോളം ദൂരമുള്ള പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് അയിരൂരും കോടത്തൂരുമുള്ളവർ ചികിത്സയ്ക്കായി പോകുന്നത്. ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങാൻ വൈകുന്നതിൽ സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS