ഹജ് ഹൗസിൽ വനിതകൾക്കുള്ള കെട്ടിടം തുറന്നു

malappuram-hajj-house
കരിപ്പൂർ ഹജ് ഹൗസിൽ പുതുതായി നിർമിച്ച ലേഡീസ് ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ നടന്ന പ്രാർഥനയിൽ പങ്കെടുക്കുന്ന വനിതാ ഹജ് തീർഥാടകർ. ചിത്രം: മനോരമ
SHARE

കരിപ്പൂർ ∙ ഹജ് ഹൗസിൽ വനിതാ തീർഥാടകർക്കു മാത്രമായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ തീർഥാടകരുടെ എണ്ണം വർഷം തോറും കേരളത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണു ഹജ് ഹൗസിനോടു ചേർന്ന് വനിതകൾക്ക് പ്രത്യേകമായി കെട്ടിടം നിർമിച്ചത്.

31,094 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ താമസം, പ്രാർഥന, ഭക്ഷണം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള വിപുലമായ സൗകര്യമുണ്ട്. ശാരീരിക പ്രയാസം നേരിടുന്നവർക്കും രോഗികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ശീതീകരിച്ചതും അല്ലാത്തതുമായ താമസമുറികളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA