എടവണ്ണ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. എടക്കര ബാർബർമുക്ക് പുല്ലഞ്ചേരി ഷിജു (34) ആണ് അറസ്റ്റിലായത്. മുൻപരിചയമുള്ള പ്രതി വീട്ടിൽ പൂജ നടത്താമെന്ന് അറിയിച്ച് എത്തിയശേഷം പെൺകുട്ടിയോടും മാതാവിനോടും മോശമായി പെരുമാറിയെന്നാണു പരാതി.
കഴിഞ്ഞ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ചൈൽഡ്‌ലൈൻ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്നാണ് എടവണ്ണ എസ്‌ഐ വി.വിജയരാജന്റെ നേതൃത്വത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.