ADVERTISEMENT

തിരൂർ ∙ മലയാള സർവകലാശാലയുടെ പുതിയ വൈസ് ‍ചാൻസലറായി ഡോ. എൽ.സുഷമ ചുമതലയേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ സർവകലാശാലയിൽ എത്തിയാണ് ചുമതലയേറ്റത്. ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടർ ചുമതലയ്ക്കൊപ്പമാണ് വൈസ് ചാൻസലർ സ്ഥാനവും വഹിക്കുന്നത്. ഇന്നലെ ചുമതലയേൽക്കാൻ എത്തിയ സുഷമയെ സർവകലാശാലാ റജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു.

മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ലഭിക്കുമെന്നു സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നു സുഷമ പറഞ്ഞു. കിട്ടിയ അവസരത്തിൽ സന്തോഷിക്കുന്നു. ഉത്തരവാദിത്തത്തെ കുറിച്ച് ബോധവതിയാണ്. സർവകലാശാലയുടെ ഉയർച്ചയ്ക്കു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യും. മലയാളം പഠിപ്പിക്കുന്ന സർവകലാശാല മാത്രമല്ല ഇത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, തുഞ്ചൻപറമ്പ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട് സർവകലാശാലയുടെ വികസനം മുന്നോട്ടു കൊണ്ടു പോകാമെന്നു കരുതുന്നു.

ആസ്ഥാന മന്ദിരം, നാക് അക്രഡിറ്റേഷൻ എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുമെന്നും എൽ.സുഷമ പറഞ്ഞു. ആലപ്പുഴ ജില്ലക്കാരിയായ സുഷമ 29 വർഷമായി തിരൂർ തുഞ്ചൻപറമ്പിനു സമീപമാണു താമസം. 14 വർഷമായി സംസ്കൃത സർവകലാശാലാ തിരൂർ പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടറാണ്. ഗ്രന്ഥകാരിയും പിഎച്ച്ഡി ഗൈഡുമാണ്. കെഎസ്ഇബിയിൽനിന്നു വിരമിച്ച രവീന്ദ്രനാഥനാണ് ഭർത്താവ്. ആദിശേഷൻ, ആദിത്യവർമ എന്നിവരാണു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com