നിലമ്പൂർ∙ നഗരഹൃദയത്തിൽ ഡ്രാഗൺ തോട്ടങ്ങൾ പൂത്തുലഞ്ഞു. പുളിക്കത്തടത്തിൽ സഹാേദരങ്ങളുടെ കൃഷിയിടങ്ങൾ ഡ്രാഗൺ പഴങ്ങളുടെ വിളവെടുപ്പിനും തയാറായി പുളിക്കത്തടത്തിൽ തോമസ്, പയസ് തോമസ്, ക്രിസ്റ്റി തോമസ് എന്നിവരുടെ തോട്ടങ്ങളിലെ ഡ്രാഗൺ ചെടികളാണ് പൂത്തത്. ഒരു മാസം കൊണ്ട് വിളവെടുപ്പ് സീസൺ തുടങ്ങും.
നിലമ്പൂരിൽ ചക്കാലക്കുത്ത്, അരുവാക്കോട്, വടപുറം, കാരാട് എന്നിവിടങ്ങളിലാണ് സഹോദരങ്ങളുടെ കൃഷി. മൊത്തം 4 ഏക്കറുണ്ട്. കർണാടകയിൽ മംഗളൂരുവിൽ ഇവർക്ക് 30 ഏക്കറിൽ ഡ്രാഗൺ ഉൾപ്പെടെ വിവിധ ഇനം പഴങ്ങളുടെ തോട്ടം ഉണ്ട്. അവിടെ നിന്ന് കൊണ്ടുവന്ന സിയാം റെഡ് ഹൈബ്രീഡ് ഇനം ഡ്രാഗണാണ് കൃഷി ചെയ്യുന്നത്. മലയോര പ്രദേശം ഡ്രാഗൺ കൃഷിക്ക് യോജ്യമാണെന്ന് പയസ് പറഞ്ഞു.
നല്ല സൂര്യപ്രകാശം വേണം. മുള്ളുകളുള്ളതിനാൽ ആന, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ഭീഷണി പേടിക്കണ്ട. അണ്ണാൻ, പക്ഷികൾ എന്നിവയുടെ ശല്യം ഉണ്ടാകാറില്ല. 7994000492