ADVERTISEMENT

മുഹമ്മദ് ഷഫിൻ,ആറാം ക്ലാസ് വിദ്യാർഥി, വള്ളിക്കാപ്പറ്റ സ്കൂൾ ഫോർ ദ ബ്ലൈൻഡ്

വള്ളിക്കാപ്പറ്റ ∙ ജില്ലയിലെ ഏക അന്ധ വിദ്യാലയമാണ് ഞങ്ങളുടേത്. ഒത്തിരി പരിമിതികൾ ഉണ്ടെങ്കിലും അവയെല്ലാം അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ഞങ്ങൾ. ഫുട്ബോളും ക്രിക്കറ്റും കളിക്കാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. പക്ഷേ നിങ്ങളെ പ്പോലെ കളിക്കാൻ ഞങ്ങൾക്കാവില്ല. പ്രത്യേകതരം പന്ത് ഉപയോഗിച്ചാണ് ഞങ്ങൾ കളിക്കുന്നത്. പന്ത് തട്ടുമ്പോൾ ഒരു സൗണ്ട് ഉണ്ടാകും. അതിനെ പിന്തുടരും. ഉയരത്തിൽ തട്ടില്ല. പന്ത് ഉയരത്തിൽ പോയാൽ ശബ്ദം കേൾക്കില്ല. ഇതിനൊക്കെയുള്ള സംവിധാനങ്ങളുള്ള ചെറിയ മൈതാനം ഞങ്ങൾക്കില്ല.

എന്നാലും സ്കൂളിൽ ഞങ്ങൾ കളിക്കാറുണ്ട്. ടൂർണമെന്റിനു ഞങ്ങളെ സ്കൂളിൽനിന്ന് വിടില്ല. പ്രാക്ടീസ് ചെയ്താലേ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ. ഗ്രൗണ്ട് ഇല്ലാത്തതിനാൽ സ്കൂൾ മുറ്റത്താണ് കളിക്കുക. കളിക്കുമ്പോൾ മുറ്റത്തുകൂടെ ചിലപ്പോൾ വണ്ടി വരും. അപ്പോൾ കളി നിർത്തും. ചരൽ നിറഞ്ഞതിനാൽ നല്ല ബുദ്ധിമുട്ടാണ്. ക്രിക്കറ്റ് കളിക്കുമ്പോൾ അത്ര പ്രയാസം ഇല്ല. കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ടർഫ് ഉണ്ടെങ്കിൽ ശരിക്കും കളിക്കാം.

കഴിഞ്ഞ വർഷം 2 ടീം ഉണ്ടാക്കി. ഒരു ടീമിൽ 5 പേർ വീതം. ഫുട്ബോൾ ക്യാംപും നടത്തി. കളിക്കാൻ പുറത്ത് ‍ പോയില്ല. ബ്ലൈൻഡ് ഫുട്ബോൾ അസോസിയേഷൻ മത്സരം നടത്തിയെന്ന് കൂട്ടുകാർ പറഞ്ഞു. പ്രാക്ടീസ് ചെയ്യാൻ ഗ്രൗണ്ട് ഉണ്ടെങ്കിൽ ഞങ്ങളുടെ ടീമും പോകും. സ്കൂളിൽ സ്ഥലം ഉണ്ട്. ഗ്രൗണ്ട് ഉണ്ടാക്കാൻ പൈസ ഇല്ലെന്നാണ് മാഷ് പറഞ്ഞത്. സർക്കാരോ സഹായിക്കാൻ മനസ്സുള്ള മറ്റുള്ളവരോ വിചാരിച്ചാൽ ഞങ്ങൾക്കും ഒരു നല്ല കളിസ്ഥലം ഉണ്ടാകും. ഞങ്ങളുടെ സ്കൂൾ ബസും കട്ടപ്പുറത്താണ്.

വേണ്ടത് അഡാപ്റ്റഡ് ടർഫ്
കാഴ്ച പരിമിതരായ കൂട്ടികൾക്ക് സുരക്ഷിതമായി കളിക്കാൻ അനുരൂപീകൃതമായ കളിസ്ഥലം വേണം. (അഡാപ്റ്റഡ് ടർഫ്). 40 മീറ്റർ നീളവും 20 മീറ്റർ വീതിയിലുള്ള ടർഫിലാണ് കളിക്കുക. ‍ വശങ്ങളിൽ ഔട്ട് ലൈൻ ഉണ്ടാകില്ല. ലൈനിനു പകരം 4 അടി ഉയരത്തിൽ ബോർഡുകളാണ്. പന്തിന്റെ ചലനം മനസ്സിലാക്കുന്ന തരത്തിൽ‍ ടർഫ് സജ്ജീകരിക്കണം. സാധാരണ പുൽമൈതാനം ക്രമീകരിച്ചു. കഴിഞ്ഞ മാസം നടന്ന നാഷനൽ ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനമാണ് കേരളം.
മുഹമ്മദ് റഷാദ് കോ ഓർഡിനേറ്റർ, ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com