ADVERTISEMENT

താനൂർ∙ പൂരപ്പുഴ ബോട്ട് ദുരന്തത്തിൽ കേസന്വേഷണം വിപുലപ്പെടുത്തണ മെന്ന് ആവശ്യപ്പെട്ടും രേഖകളിൽ കൃത്രിമം നടക്കുന്നതായി ആരോപിച്ചും യുഡിഎഫ് ഇനി നിയമപോരാട്ടത്തിലേക്ക്. ആദ്യഘട്ടമായി പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യും. 2 ജീവനക്കാർ അറസ്റ്റിലായതിനു പിന്നാലെയാണ് നിയമനടപടികൾ ഊർജിതമാക്കാനുള്ള തീരുമാനം. ഇതിനകം രേഖകളിൽ ഒട്ടേറെ തിരുത്തലുകൾ നടന്നതായി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. പ്രധാനപ്പെട്ടവരുടെ വിലാസങ്ങളിൽ വരെ മാറ്റങ്ങളുണ്ട്. ചില രേഖകളിൽ കൃത്രിമവും നടന്നിട്ടുണ്ട്.

അന്വേഷണ നടപടികളിൽ ദുരൂഹതയുണ്ടെന്ന് തുടക്കം മുതൽ യുഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ആക്കം കൂട്ടുകയാണ് ഇപ്പോഴത്തെ നടപടികളെന്നും നേതാക്കൾ വ്യക്തമാക്കി. ഇതോടെയാണ് കൂടുതൽ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം. ജുഡീഷ്യൽ അന്വേഷണം തുടക്കം തന്നെ പ്രഹസനമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജീവനക്കാരുടെ ഉന്നത ഉദ്യോഗസ്ഥരെക്കൂടി ചോദ്യം ചെയ്യണം.

മേലുദ്യോഗസ്ഥർക്കും ഒത്താശ ചെയ്ത്  കൊടുത്തതിൽ പങ്കുണ്ട്. റോഡ് ഉപരോധം മുതൽ ഒട്ടേറെ സമരങ്ങളും വിശദീകരണ യോഗങ്ങളും ഇതിനകം യുഡിഎഫ് നടത്തിയിരുന്നു. ജില്ലാ, സംസ്ഥാന നേതാക്കളും ഇവിടെ എത്തിയിരുന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ ഇടപെടൽ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് യുഡിഎഫിന്റെ പ്രധാന ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com