ADVERTISEMENT

പെരിന്തൽമണ്ണ ∙ മനഴി ബസ് സ്‌റ്റാൻഡിനു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിനും ഉടമ അബ്‌ദുറഹ്‌മാനുമെതിരെ യൂട്യൂബിൽ മതവിദ്വേഷ പ്രചാരണം നടത്തിയ കേസിൽ യൂട്യൂബറും ഓൺലൈൻ ചാനൽ പ്രവർത്തകനുമായ പൂക്കോട്ടുംപാടം അഞ്ചാംമൈൽ നിവാസി വേണാണിക്കോട് ബൈജുവിനെ (44) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അബ്‌ദുറഹിമാൻ വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്നതിനും ഹോട്ടലിൽ ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ വച്ചതിനുമെതിരെയായിരുന്നു പ്രചാരണം. കൊട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലിന്റെ പ്രവർത്തകനാണ് ഇയാൾ. പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.

മത സാഹോദര്യം തകർക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് 24ന് പെരിന്തൽമണ്ണ സിഐ പ്രേംജിത്ത് സ്വമേധയാ എടുത്ത കേസിലാണ് അറസ്റ്റ്. നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മർച്ചന്റ്സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും അധികൃതർക്ക് പരാതി നൽകിയിരുന്നു.

English Summary: Hate campaign against vegetarian hotel; YouTuber arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com