ADVERTISEMENT

മഞ്ചേരി∙ ഗ്രീൻഫീൽഡ് പാതയ്ക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന വില (ബിവിആർ) നിർണയത്തിലെ അപാകതയ്ക്കെതിരെ ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിൽ സ്ഥലമുടമകൾ ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണിനെ ഉപരോധിച്ചു. കച്ചേരിപ്പടിയിലെ ഗ്രീൻഫീൽഡ് പാത അതോറിറ്റി ഓഫിസിലായിരുന്നു പ്രതിഷേധവും ഉപരോധവും. പൊലീസെത്തിയാണ് സമരക്കാരെ നീക്കിയത്. സ്ഥലവും വീടും നഷ്ടപ്പെടുന്ന ഇരുനൂറോളം പേരാണ് രാവിലെ പത്തരയോടെ സമരത്തിനെത്തിയത്.

അടിസ്ഥാന വില പരിഗണിക്കാതെ സമാശ്വാസ തുക ഉൾപ്പെടുത്തി നഷ്ടപരിഹാരത്തുക പെരുപ്പിച്ചു കാണിച്ച് വഞ്ചിച്ചെന്ന് സമരക്കാർ പരാതിപ്പെട്ടു. സിഎൻജി റോഡിനു സമീപം നാമമാത്ര വിലയാണു കാണിച്ചത്. നഷ്ടപരിഹാരത്തുക പരമാവധി കുറയ്ക്കാനാണ് ഡപ്യൂട്ടി കലക്ടർ ശ്രമിച്ചതെന്ന് സ്ഥലമുടമകൾ ആരോപിച്ചു. വിപണിവില കണക്കാക്കി ബിവിആർ തിരുത്തണമെന്നും കിടപ്പാടം നഷ്ടപ്പെടുന്നവരെ പെരുവഴിയിലേക്ക് ഇറക്കരുതെന്നും ‍അവർ ആവശ്യപ്പെട്ടു.

കച്ചേരിപ്പടിയിൽ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള ഓഫിസ് മുഖേനയാണ് വില നിർണയം നടന്നത്. ഡപ്യൂട്ടി കലക്ടറുമായി പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാൽ ഓഫിസിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ‍തുടർന്നു ഡപ്യൂട്ടി കലക്ടറും സമരക്കാരും തമ്മിൽ വാക്കേറ്റമായി. പരമാവധി വില ലഭിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ഉടമകൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com