ADVERTISEMENT

മേലാറ്റൂർ ∙ പുന്നമട കായലിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആലപ്പുഴ സായി സെന്റർ ഓഫ് എക്സലൻസ് ചരിത്രമെഴുതിയപ്പോൾ മേലാറ്റൂരിനും അഭിമാനം. രാജ്യത്തെ പ്രധാന ജലോത്സവമായ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യമായി പങ്കെടുത്ത ആലപ്പുഴ സായിയുടെ ജല കായിക കേന്ദ്രം തെക്കൻ ഓടി വിഭാഗത്തിൽ ഒന്നാമതെത്തിയ ടീമിൽ മേലാറ്റൂർ പാതിരിക്കോട് സ്വദേശി ഗൗരിനന്ദയുമുണ്ടായിരുന്നു.

പെൺകുട്ടികളുടെ വിഭാഗമായ തെക്കൻ ഓടി മത്സര ഇനത്തിൽ കാട്ടിൽ തെക്കേതിൽ വള്ളത്തിലാണ് സായി വനിതകൾ തുഴയെറിഞ്ഞത്. സ്വന്തം പരിശീലന തട്ടകമായ പുന്നമട കായലിൽ നടന്ന ജലോൽസവത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആലപ്പുഴ സായി ടീമും ഗൗരിനന്ദയും. ആലപ്പുഴ എസ്ഡിവി  ബിഎച്ച്എസ് എസ് പ്ലസ് വൺ വിദ്യാർഥിയായ ഗൗരിനന്ദ മേലാറ്റൂർ പാതിരിക്കോട് കണ്ടമംഗലത്ത് ശിവപ്രകാശ് - ദീപ്തി ദമ്പതികളുടെ മൂത്ത മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com