ADVERTISEMENT

മലപ്പുറം ∙ ഹയർസെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം സമാപിക്കുന്നതിന്റെ ഭാഗമായി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തി. സ്പോട്ട് അഡ്മിഷനായി 1,259 പേരാണ് ജില്ലയിൽ അപേക്ഷ നൽകിയത്. ഇവരിൽ 977 പേർക്കാണ് അവസരം ലഭിച്ചത്.

സ്പോട്ട് അഡ്മിഷനു അപേക്ഷിച്ച മുഴുവൻ പേർക്കും ജില്ലയിൽ പ്രവേശനം നൽകാനായില്ല. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകൾ ഒഴികെ മറ്റിടങ്ങളിൽ സ്പോട്ട് അഡ്മിഷനു 100 ൽ താഴെ അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്താണ്. 

മറ്റു ജില്ലകളിൽ ആയിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടപ്പാണ്. സ്പോട്ട് അഡ്മിഷൻ കൂടി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഈ വർഷത്തെ ഏകജാലക പ്രവേശനത്തിന്റെ നടപടികൾ അവസാനിപ്പിക്കും. അതേ സമയം സ്കോൾ കേരള വഴിയുള്ള ഓപ്പൺ പ്രൈവറ്റ്, റഗുലർ പ്ലസ് വൺ പ്രവേശനത്തിന്റെ നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

സ്കോൾ കേരള: അപേക്ഷ പതിനായിരത്തിലെത്തി

മലപ്പുറം∙ സ്കോൾ കേരള വഴിയുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷകൾ ജില്ലയിൽ പതിനായിരത്തോട് അടുക്കുന്നു. ഇതുവരെ പ്ലസ് വൺ ഓപ്പൺ പ്രൈവറ്റ്, റഗുലർ വിഭാഗങ്ങളിലായി 9600 ഓളം പേരാണു അപേക്ഷ റജിസ്റ്റർ ചെയ്തത്. ഓപ്പൺ പ്രൈവറ്റ് വിഭാഗത്തിൽ 8800 പേരും ഓപ്പൺ റഗുലർ വിഭാഗത്തിൽ 800 ഓളം പേരുമാണ് ഇത് വരെ റജിസ്റ്റർ ചെയ്തത്. നാളെ വരെയാണ് പിഴയില്ലാതെ റജിസ്റ്റർ ചെയ്യാനുള്ള അവസരം. സെപ്റ്റംബർ നാലു വരെ 60 രൂപ പിഴയോടെ റജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷവും ജില്ലയിൽ സ്കോൾ കേരളവഴി 16,000 ത്തോളം കുട്ടികൾ പ്ലസ് വണിന് റജിസ്റ്റർ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com