ADVERTISEMENT

നിലമ്പൂർ∙ വിദേശി ഇനം കുഞ്ഞൻകുരങ്ങിനു മൂത്രാശയ രോഗം. അമരമ്പലം മൃഗാശുപത്രിയിൽ ചികിത്സ തുടങ്ങി. പെരിന്തൽമണ്ണ സ്വദേശിയുടേതാണ് മാമസറ്റ് കുരങ്ങ് (പോക്കറ്റ് മങ്കി). ബ്രസീലിയൻ കാടുകളിൽ കണ്ടുവരുന്ന ആൺകുരങ്ങിനെ ഇറക്കുമതി ചെയ്തതാണ്. 200 ഗ്രാമാണു ശരീരഭാരം. പോക്കറ്റിൽ കൊണ്ടുനടക്കാം. കേരളത്തിൽ 4 മുതൽ 10 ലക്ഷം രൂപ വരെ വിലയുണ്ട്. ആപ്പിൾ ഉൾപ്പടെ പഴവർഗങ്ങളാണ് ഇഷ്ടഭക്ഷണം. ഉടമ ബേബി ഫുഡ് നൽകാറുണ്ട്.

ഇടയ്ക്കിടെ കൂടിയ അളവിൽ മൂത്രം പോകുന്നതാണു പ്രധാന രോഗലക്ഷണം. ഭക്ഷണം കഴിക്കുന്നതു കുറവാണ്. വെറ്ററിനറി സർജൻ ഡോ. ജിനു ജോൺ പരിശോധിച്ചു മൂത്രാശയത്തിൽ അണുബാധ നിർണയിച്ചു. മരുന്നു നൽകി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ സി.സനൽ, അക്ഷയ കൃഷ്ണൻ, കെ. ലോഹിതാക്ഷൻ എന്നിവർ ഡോക്ടറെ സഹായിച്ചു. രോഗനിലയിൽ മാറ്റമില്ലെങ്കിൽ രക്ത പരിശോധന, എക്സ്റേ, സ്കാനിങ് എന്നിവ നടത്തി വീണ്ടും കൊണ്ടുവരാൻ നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com