ADVERTISEMENT

എടക്കര ∙ ആര്യാടൻ മുഹമ്മദിന്റെ സ്മരണയ്ക്കായി എടക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി ഒരുക്കി. ചർക്ക അസെറ്റ് ഫോർ ഹ്യൂമൻ എന്ന സന്നദ്ധ സംഘടനയാണു ലൈബ്രറി ഒരുക്കിയത്. ഇതിനുവേണ്ടി 10ലക്ഷം രൂപ വിനിയോഗിച്ചു കെട്ടിടം നിർമിച്ചു.രാഹുൽ ഗാന്ധിയെക്കൊണ്ട്  ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. നിലവിൽ ലൈബ്രറി സൗകര്യമില്ലാത്ത സ്കൂളുകൾ അന്വേഷിച്ചതിലൂടെയാണ് എടക്കര സ്കൂൾ തിരഞ്ഞെടുത്ത്.

ടൗണിലുള്ള ഹൈസ്കൂൾ ബ്ലോക്കിലാണു ലൈബ്രറി ഒരുക്കിയത്. പരന്ന വായനയും അതിലൂടെ നേടിയ ആർജവവുമാണ് ആര്യാടൻ മുഹമ്മദിന് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രഥമസ്ഥാനം നേടികൊടുത്തതെന്നു ചർക്ക ചെയർമാൻ റിയാസ് മുക്കോളി പറഞ്ഞു. വിദ്യാർഥികളിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ സംഘടന ഇനിയും ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്നും റിയാസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com