ADVERTISEMENT
വള്ളിക്കുന്ന് ∙ ആനങ്ങാടി–അത്താണിക്കൽ കച്ചേരിക്കുന്ന് അപകട വളവിൽ നിയന്ത്രണംവിട്ട ലോറി റോഡിൽ നിന്നിറങ്ങി സമീപത്തെ പറമ്പിലേക്കിറങ്ങി നിന്നു. ഭാഗ്യത്തിനു ദുരന്തം ഒഴിവായി. കച്ചേരിക്കുന്ന് വളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വളവ് നികത്തുന്നതിനു യാതൊരു നടപടികളും ഇതുവരെയില്ല. ദേശീയ പാത നവീകരണം മൂലം ഭാരവാഹനങ്ങൾ കൂടുതലും കടന്നു പോകുന്ന പാതയായി മാറിയിട്ടും റോഡ് നവീകരണത്തിനു നടപടിയില്ലാത്തത് നാട്ടുകാരുടെ പരാതിക്കിടയാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com