ADVERTISEMENT

തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ തേഞ്ഞിപ്പലം പെ‍ാലീസ് സ്റ്റേഷനടുത്ത വളവ് ഒഴിവാക്കി നിർമിച്ച ദേശിയപാതയുടെ സർവീസ് റോഡ് തുറന്നു. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. കോഴിക്കോട് ദിശയിലേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിന്റെ പണി തീരും വരെ പഴയ എൻഎച്ച് വഴി തന്നെ പോകണം. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ടായ താഴ്‌വാരം കെട്ടിപ്പെ‍ാക്കിയാണ് അര കിലോമീറ്റർ ദൂരത്തിൽ ഇവിടെ പുതിയ എൻഎച്ചിന്റെയും പടിഞ്ഞാറുവശത്തെ സർവീസ് റോഡിന്റെയും നിർമാണം പുരോഗമിക്കുന്നത്. 

യൂണിവേഴ്സിറ്റി ഭൂമി 45 മീറ്റർ വീതിയിൽ ഏറ്റെടുത്താണ് ഇവിടെ റോഡ് നിർമാണം. പണി പുർത്തിയാകുന്നതോടെ ഈ ഭാഗത്തെ 3 അപകട വളവുകൾ ഒ‍ാർമയാകും. ഒട്ടേറെ അപകടങ്ങൾ നടന്ന വളവുകളാണിത്. പെ‍ാലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ചെട്ട്യാർമാട് ഭ‍ാഗത്തേക്കുള്ള ദുരം കുറയുകയും ചെയ്യും. കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിലേക്ക് നിർമിച്ച പുതിയ പാത തുടങ്ങുന്നതും ഇവിടെയാണ്. ഇവിടെയാണ് ക്യാംപസിന്റെ മുഖ്യകവാടം നിർമിക്കുക.


English Summary: University of Calicut Campus Welcomes the Thenhipalam Service Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com