ADVERTISEMENT

വണ്ടൂർ ∙ സംസ്ഥാനപാതയോരത്തു ‘കൂൺ ചാകര’. വണ്ടൂരിനും ചെറുകോടിനുമിടയിൽ തോട്ടുപുറത്തു പാടത്താണു വളരെ ദൂരത്തോളം നാടൻ കൂൺ പൊട്ടിവിരിഞ്ഞത്. ശ്രദ്ധയിൽ പെട്ട സമീപവാസികൾ കൂൺ പറിക്കാൻ പാടത്തിറങ്ങിയതോടെ റോഡിൽ കാഴ്ചക്കാരുടെ നീണ്ട നിരയായി.

കൂടുതലുണ്ടെന്നു കണ്ടതോടെ വാഹനങ്ങൾ നിർത്തി യാത്രക്കാരും പാടത്തിറങ്ങി. അതോടെ സംസ്ഥാനപാതയിൽ വൻ തിരക്കായി. കാര്യമന്വേഷിക്കാൻ നിർത്തിയ ബസുകളിൽ നിന്നുപോലും യാത്രക്കാർ കൂൺ പറിക്കാനിറങ്ങിയതോടെ എല്ലാവർക്കും കൗതുകമായി. റോഡിന്റെ ഇരുവശത്തും കൂൺ മുളച്ചിരുന്നു. ജനം കിട്ടിയ കവറുകളിലും ഇലപ്പൊതികളിലും പാളയിലും എല്ലാം കൂൺ പറിച്ചുകൂട്ടി. അര മണിക്കൂറിനുള്ളിൽ പൊടിക്കൂൺ പോലും അവശേഷിക്കാതെ തീർന്നു.

English Summary: Discover the Incredible Mushroom Phenomenon on the State Highway
 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com