ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് നിപ്പയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കാൻ നടപടികൾ ആരംഭിച്ചു. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു കയറ്റുമതിക്കു തടസ്സമായിരുന്നത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ചു കോഴിക്കോട് കലക്ടറുടെ റിപ്പോർട്ട് ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ആവശ്യപ്പെട്ടെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം വിമാനത്താവള ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ആരംഭിച്ചത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകി പഴം, പച്ചക്കറി കയറ്റുമതിയുടെ തടസ്സം നീക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.

മന്ത്രിയുടെ ഉറപ്പുകിട്ടി: സമദാനി

നിപ്പയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയുടെ വിലക്ക് സംബന്ധിച്ച പ്രശ്നത്തിൽ ഇടപെടുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചതായി എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി അറിയിച്ചു. നിപ്പയുടെ സാഹചര്യത്തിൽ യുഎഇയിലെ വിമാനത്താവളങ്ങളിലേക്കു പഴം, പച്ചക്കറി കയറ്റുമതി ചെയ്യാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി വേണം.

കോഴിക്കോട് വിമാനത്താവളത്തിന് അനുമതി നൽകാത്തതിനാൽ ഒരു മാസത്തിലേറെയായി യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ഇവിടെനിന്നു കയറ്റുമതിയില്ല. നിയന്ത്രണം തുടരുന്നതു സംബന്ധിച്ച് അബ്ദുസ്സമദ് സമദാനി എംപി ഫോണിൽ മന്ത്രിയുമായി ചർച്ച നടത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com