ADVERTISEMENT

പൊന്നാനി ∙ താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിയിട്ട, പൊന്നാനിയിലെ ഉല്ലാസ ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാൻ അനുമതി. കൃത്യമായ രേഖകൾ ഹാജരാക്കിയ 6 ബോട്ടുകൾക്കാണ് മാരിടൈം ബോർഡ് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.  കോഴിക്കോട് പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി വാരിയരുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പരിശോധന നടന്നിരുന്നു. 4 ജെട്ടികൾക്കും 6 ബോട്ടുകൾക്കും ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.  തുറമുഖ വകുപ്പിന്റെ പരിധിയിൽപെടുന്ന, പുഴയോര ഭാഗത്താണ് 4 ജെട്ടികളും സ്ഥിതി ചെയ്യുന്നത്. ബോട്ട് അപകടത്തിനു മുൻപ് ഇരുപതോളം ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. 

തുറമുഖ വകുപ്പിന്റെ പരിധി കഴിഞ്ഞുള്ള പുഴയോര ഭാഗത്തും മുൻപ് ബോട്ട് ജെട്ടികളുണ്ടായിരുന്നു. ഇൗ ജെട്ടികൾക്കൊന്നും അനുമതിയില്ലെന്നാണ് റവന്യു വകുപ്പ് നൽകുന്ന വിവരം.   താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങളോളം ഉല്ലാസ ബോട്ടുകൾ സർവീസ് നിർത്തിവയ്ക്കേണ്ടി വന്നു. പുഴയോരത്ത് ബോട്ട് സർവീസിനായെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും വളരെയധികം കുറഞ്ഞു. 

ബോട്ടിൽ ലൈസൻസുള്ള സ്രാങ്കും അനുബന്ധ ജീവനക്കാരനുമുണ്ടാകണമെന്ന് നിർബന്ധമാണ്. ബോട്ട് അപകടത്തിനു മുൻപ് പൊന്നാനിയിൽ നടന്ന പരിശോധനയിൽ മിക്ക ബോട്ടുകളിലും ലൈസൻസുള്ള സ്രാങ്ക് ഉണ്ടായിരുന്നില്ല.  അന്ന് വകുപ്പ് ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com