ADVERTISEMENT

തിരൂർ ∙ ഉപേക്ഷിക്കപ്പെട്ട ഭാഷയുടെ ആക്രിക്കടയിൽ വരുംകാലത്തൊരാൾ ചെല്ലാനിടവന്നാൽ അക്ഷരങ്ങളുടെ ചുളുങ്ങിയ രൂപങ്ങളെ എങ്ങനെയാകും ഓർത്തെടുക്കുക? – കവി വീരാൻകുട്ടി എഴുതിയ ‘ഇപ്പോളില്ലാത്ത ഭാഷയിൽ’ എന്ന ഈ കവിത ഇന്നലെ നിയമസഭാ മന്ദിരത്തിൽ ഒരു മനോഹര നൃത്തരൂപമായെത്തി. ഈ മനോഹരനൃത്തശിൽപത്തിനു പിന്നിൽ മലയാള സർവകലാശാലയാണ്.

കേരളീയത്തിന്റെയും നിയമസഭയിലെ പുസ്തകോത്സവത്തിന്റെയും ഭാഗമായിട്ടായിരുന്നു അവതരണം. സർവകലാശാലയിൽ ഗവേഷണത്തിനൊരുങ്ങുന്ന സി.അശ്വതി രാജാണ് സംവിധാനം ചെയ്തതും പ്രധാനവേഷത്തിൽ അരങ്ങിലെത്തിയതും. ഇവിടെത്തന്നെ എംഎ മലയാളം പഠിക്കുന്ന പി.എസ്.ധാത്രിയ, പി.എസ്.അലീന പ്രജ, പി.സുവർണ, കാവ്യാമൃത ചന്ദ്രൻ എന്നിവരും അക്ഷരങ്ങൾക്കു വേണ്ടി ചിലങ്കയണിഞ്ഞെത്തിയിരുന്നു. സി.പി.അനീഷാണ് കവിത ആലപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com