ADVERTISEMENT

മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും പണിമുടക്കി. ഒപി, വാർഡ്‍ എന്നിവിടങ്ങളിൽ സമരം ഭാഗികമായി ബാധിച്ചു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു എന്നിവിടങ്ങളിൽ നിന്നു സമരക്കാർ വിട്ടുനിന്നു. സ്റ്റൈപൻഡ് വർധിപ്പിക്കുക, ആഴ്ചയിൽ അവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 2017ൽ ആണ് വേതനം വർധിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ 8 മുതലായിരുന്നു സമരം. ഇന്ന് രാവിലെ 8 വരെ തുടരും. പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ പ്രകടനമായി എത്തിയ ഡോക്ടർമാർ ഒപി ബ്ലോക്കിനു സമീപം പ്രതിഷേധ സംഗമം നടത്തി. കെഎംപിജിഎ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ.ശിവപ്രസാദ്, ജനറൽ സെക്രട്ടറി ഡോ.അശ്വതി, ഡോ.ഹെബ എന്നിവർ പ്രസംഗിച്ചു. 3 പഠന വകുപ്പിലായി 18 പിജി ഡോക്ടർമാരും 80 ഹൗസ് സർജൻമാരുമാണ് ആശുപത്രിയിലുള്ളത്.

അടിയന്തര ചികിത്സകളെ ബാധിച്ചു
തിരുവനന്തപുരം∙ ഗവ.മെഡിക്കൽ കോളജുകളിൽ മെഡിക്കൽ, ഡെന്റൽ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും നടത്തുന്ന സമരം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.  ശരാശരി 20 ശസ്ത്രക്രിയകൾ നടന്നിരുന്ന തിയറ്ററുകളിൽ ഇന്നലെ 5 പേരെയാണു ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. കാഷ്വൽറ്റികളിലും മെഡിക്കൽ വിദ്യാർഥികൾ ഹാജരായില്ല. അതിനാൽ അടിയന്തര ചികിത്സകളെയും സമരം ബാധിച്ചു.

ജോയിന്റ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളുമായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വീണാ ജോർജും ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. 2021ലാണ് 53,000 രൂപ മുതൽ 55,000 രൂപവരെ സ്റ്റൈപൻഡ് നിശ്ചയിച്ചത്. വർഷംതോറും 4% വർധിപ്പിക്കുമെന്ന സർക്കാരിന്റെ ഉറപ്പു നടപ്പായില്ല. ഇക്കാര്യം പരിശോധിക്കാമെന്നു മാത്രമേ ബാലഗോപാൽ പറഞ്ഞുള്ളൂ. സ്റ്റൈപൻഡ് വർധിപ്പിക്കാത്ത സാഹചര്യം പരിഗണിക്കാതെ ആരോഗ്യ സർവകലാശാല എല്ലാ ഫീസും വർധിപ്പിച്ചതിനെ കൗൺസിൽ ഭാരവാഹികൾ ചോദ്യം ചെയ്തു. പഠിക്കാമെന്നാണു മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com