ADVERTISEMENT

കോട്ടയ്ക്കൽ (മലപ്പുറം) ∙ മകനൊരു നല്ല നർത്തകനാകണമെന്നാഗ്രഹിച്ച ആ അമ്മയുടെ എട്ടാം ഓർമ വാർഷികമാണ് ഈ മാസം. മകനാകട്ടെ, ആഗ്രഹം ഇന്നലെ പൂർത്തീകരിച്ചത് ഇരട്ടി സന്തോഷത്തോടെ. ആരോഗ്യ സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം നേടിയ എ.എസ്.അഖിലേഷ്കുമാറിന്റെ കഥയാണിത്. 

തൃശൂർ പെരുമ്പിലാവ് പിഎസ്എം ഡെന്റൽ കോളജിലെ ബിഡിഎസ് അവസാന വർഷ വിദ്യാർഥിയാണ് അഖിലേഷ് കുമാർ. അഞ്ചാം ക്ലാസ് മുതലേ അഖിലേഷിനെ നൃത്തമഭ്യസിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു അമ്മ സുമ. കാൻസർ ബാധിച്ച് 2015 നവംബർ 23ന് സുമ മരിച്ചു. 

ജീവിതത്തിലെ എല്ലാമായിരുന്ന അമ്മ പോയതോടെ അഖിലേഷ് ആകെ തകർന്നുപോയെങ്കിലും പത്താം ക്ലാസും പ്ലസ്ടുവുമൊക്കെ ഫുൾ എപ്ലസിൽ പാസായി. മകൻ ഡോക്ടറാകണമെന്ന അമ്മയുടെകൂടി ആഗ്രഹം ബിഡിഎസിലാണ് എത്തിച്ചത്. അവിടെവച്ചാണ് വീണ്ടും കലാവഴിയിലേക്കു തിരി​ഞ്ഞത്.

നന്നായി പടം വരയ്ക്കുന്നതു കണ്ടാണ് കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശിനി അനന്യയെ പരിചയപ്പെട്ടത്. അമ്മയെ വരച്ചു തരാമോയെന്നാണ് ആദ്യം ചോദിച്ചത്. ഇതിനിടെയാണ് അനന്യയുടെ മാതാപിതാക്കളായ കുട്ടനും ലതയും നൃത്താധ്യാപകരാണെന്നറിഞ്ഞത്. തന്നെയും പരിശീലിപ്പിക്കുമോ എന്നു ചോദിച്ചു. വീണ്ടും പരിശീലനമാരംഭിച്ചു.ഒടുവിൽ ഇരട്ടവിജയം നേടി. മാവേലിക്കര ഇറവങ്കര സ്വദേശിയായ അഖിലേഷിന്റെ അച്ഛൻ അനിൽ നിർമാണത്തൊഴിലാളിയാണ്. സഹോദരൻ അഭിജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com