ലണ്ടൻ ടു കരേക്കാട്; അഞ്ചംഗ യാത്രാസംഘത്തിന് വരവേൽപ്

Mail This Article
വളാഞ്ചേരി ∙ 57 ദിവസം, 13 രാജ്യങ്ങൾ, 28,000 കിലോമീറ്റർ കരമാർഗം യാത്ര ചെയ്ത് ലണ്ടനിൽനിന്ന് കരേക്കാട് എത്തിയ 5 അംഗ സംഘത്തിന് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വരവേൽപ്. കരേക്കാട് വടക്കേപീടിയേക്കൽ മുസ്തഫയുടെ നേതൃത്വത്തിൽ കൂട്ടുകാരായ മൊയ്തീൻ കോട്ടയ്ക്കൽ, ഷാഫി കുറ്റിപ്പാല, സുബൈർ കാടാമ്പുഴ, ഹുസൈൻ കുറ്റിപ്പാല എന്നിവർക്കൊപ്പം കാറിലായിരുന്നു യാത്ര. കരേക്കാട് വികാസ്, കാസ്കോ ക്ലബ്ബുകളും മറ്റു സംഘടനകളും നാട്ടുകാരും മുക്കിലപ്പീടിക വോസ് അക്കാദമി മൈതാനിയിലാണ് സ്വീകരണം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു. വി.ടി.മുഹമ്മദ് റഫീഖ്, ഉമറലി കരേക്കാട്, പി.എം.മുഹമ്മദ്, വി.പി.അലി അക്ബർ, വി.പി.ഉസ്മാൻ, ഡോ.മുഹമ്മദ് ഷരീഫ്, വി.പി.അബ്ദുൽ സലാം, വിനു കല്ലായിൽ, അസീസ് കോടിയിൽ, എ.പി.നാസർ, വി.പി.മാനു ഹാജി തുടങ്ങിയവർ പങ്കെടുത്തു.