ADVERTISEMENT

പെരിന്തൽമണ്ണ∙ ബസിൽനിന്ന് വീണുമരിച്ച സ്വകാര്യ ബസ് കണ്ടക്‌ടറുടെ കുടുംബത്തെ സഹായിക്കാൻ കാരുണ്യ യാത്രയ്ക്കൊരുങ്ങി 70 സ്വകാര്യ ബസുകൾ. 3 ദിവസങ്ങളിലായാണ് ഇത്രയും ബസുകൾ സർവീസ് നടത്തുക. നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ ഫൈസൽ ബാബു(38) കഴിഞ്ഞ 14ന് രാവിലെ പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ വച്ചാണ് ബസിൽനിന്ന് താഴെ വീണത്.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15ന് പുലർച്ചെ മരിച്ചു. ഫൈസൽ ബാബുവിന്റെ കുടുംബത്തിനു താങ്ങാകാൻ ഇന്ന് 30 ബസുകളാണ് കാരുണ്യ യാത്ര നടത്തുക. 23നും 25നുമായി 40 ബസുകൾ കാരുണ്യവഴിയിൽ സർവീസ് നടത്തും. ഇന്ന് പെരിന്തൽമണ്ണ–ആലിപ്പറമ്പ്–കാമ്പ്രം, മുറിയങ്കണ്ണി–ചെത്തല്ലൂർ–പാറക്കണ്ണി, മണ്ണാർക്കാട്–പെരിന്തൽമണ്ണ, പുത്തൂർ–അലനല്ലൂർ, ചാമപ്പറമ്പ്, പെരിന്തൽമണ്ണ–മലപ്പുറം, വലമ്പൂർ എന്നീ റൂട്ടുകളിലോടുന്ന ബസുകളാണ് പങ്കാളികളാകുന്നത്. 

23ന് പെരിന്തൽമണ്ണ–അരക്കുപറമ്പ്, വെട്ടത്തൂർ–അലനല്ലൂർ, പെരിന്തൽമണ്ണ–മേലാറ്റൂർ, കരുവാരകുണ്ട്–പാണ്ടിക്കാട്–നിലമ്പൂർ, പെരിന്തൽമണ്ണ–ചെർപ്പുളശ്ശേരി എന്നീ റൂട്ടിലും 25 ന് പെരിന്തൽമണ്ണ–പട്ടാമ്പി, പെരിന്തൽമണ്ണ–വളാഞ്ചേരി, പെരിന്തൽമണ്ണ–കോട്ടയ്ക്കൽ, പെരിന്തൽമണ്ണ–മഞ്ചേരി എന്നീ റൂട്ടുകളിലും ബസുകൾ കാരുണ്യ യാത്ര നടത്തും. ഇതോടൊപ്പം ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും സഹായമായി കൈമാറുമെന്ന് കൺവീനർ മാടാല മുഹമ്മദലി, ചെയർമാൻ സഫാന മുഹമ്മദലി, സി.ഹംസ, കെ.മുഹമ്മദലി ഹാജി, അനിൽ കുറുപ്പത്ത് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com