ADVERTISEMENT

മലപ്പുറം∙ മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്നു 12 ഡോക്ടർമാരെ ഒരുമിച്ചു സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു പ്രതിഷേധ സമരം നടത്തി. കെജിഎംഒഎയുടെ നേതൃത്വത്തിൽ നടന്ന ബഹിഷ്‌കരണ സമരത്തിന്റെ ജില്ലതല ഉദ്ഘാടനം മക്കരപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോ. എ.എം.ജയനാരായണൻ നിർവഹിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോ. പി.മുഹമ്മദ് സുനിൽ, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോ. പി.സമദ്, തിരൂർ ജില്ലാ ആശുപത്രിയിൽ ഡോ. കെ.ഉസ്മാൻ കുട്ടി, പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോ. ടി.കെ.ഹാഫിസ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോ. സി.എച്ച് ഹഫീസ് റഹ്മാൻ, കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ഡോ. പി.റിയാസ്, അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഡോ. വി.അൻവർ സാദത്ത്, വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോ. കെ.റിയാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒപി ബഹിഷ്‌കരണ സമരം നടത്തി. മുഴുവൻ ഡോക്ടർമാരുടെയും സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നു കെജിഎംഒഎ അറിയിച്ചു. ഭാവി സമര പരിപാടികൾ ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com