മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്ലക്കാർഡുകളുയർത്തി ആദിവാസികളുടെ പ്രതിഷേധം
Mail This Article
×
നിലമ്പൂർ∙ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്ലക്കാർഡുകളുയർത്തി ആദിവാസികളുടെ പ്രതിഷേധം. ആദിവാസി ഭൂസമര കൂട്ടായ്മയാണ് നിലമ്പൂർ ടൗണിൽ പ്രതിഷേധിച്ചത്. ഐടിഡിപി ഓഫിസിനു മുന്നിൽ 205 ദിവസമായി ഉപവാസമനുഷ്ഠിക്കുന്ന ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2 മുതൽ ആദിവാസികൾ വഴിയോരത്ത് കാത്തുനിന്നിരുന്നു. മുന്നിൽ മതിൽ തീർത്ത് പൊലീസും നിരന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് 3.30ന് എത്തിയതും ഭൂരഹിത കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് കൂട്ടായ്മ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.