ADVERTISEMENT

മലപ്പുറം∙ നവകേരള സദസ്സിന്റെ ജില്ലയിലെ സമാപന ദിവസമായ ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിപക്ഷ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനു നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വ്യാപക പ്രതിഷേധമുയർന്നതിനാൽ ഇന്നലെ എവിടെയും പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലെടുത്തില്ല.

പെരിന്തൽമണ്ണയിൽനിന്നു പ്രഭാതസദസ്സ് കഴിഞ്ഞ് ആദ്യ സമ്മേളന  വേദിയായ അരീക്കോട്ടേക്കു പുറപ്പെടുമ്പോൾ പെരിന്തൽമണ്ണയിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധം തുടങ്ങിവച്ചത് .ദേശീയപാതയിൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിക്കു സമീപത്തായിരുന്നു പ്രതിഷേധം. മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ പുത്തലത്ത് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി വീശി. സംസ്ഥാന സെക്രട്ടറി കെ.ഷിബിൽ ലാൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര മുണ്ടയിലേക്കുള്ള യാത്രയ്ക്കിടെ മമ്പാട് അങ്ങാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി. ഫായിസ് കാഞ്ഞിരാല ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വണ്ടൂരിൽനിന്ന് ജില്ലയിലെ അവസാന സ്വീകരണ സ്ഥലമായ പെരിന്തൽമണ്ണയിലേക്കു പോകുന്ന വഴിയിൽ ചെറുകോട്ടും അയനിക്കോട്ടും പ്രതിഷേധിച്ച 5 യൂത്ത് കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com