ADVERTISEMENT

വളാഞ്ചേരി ∙ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് സഹായം തേടുന്ന യുവതിക്കു വളാഞ്ചേരിയിലെ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും കൈത്താങ്ങ്. എടയൂർ ചീനിച്ചോട് പള്ളിപ്പുറത്തുപടി സുമിതയുടെ(37) വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനാണ്, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന 20 ബസുകൾ ഇന്നലെ കാരുണ്യയാത്ര നടത്തിയത്. യാത്രക്കാർ പൂർണമായും സഹകരിച്ചു. പലരും യാത്രാച്ചെലവിലും അധികം തുക നൽകി.

സ്റ്റാൻഡിലെ യാത്രക്കാരും ഉദാരമായി സഹായിച്ചു. തങ്ങൾക്കു ലഭിച്ച കലക്‌ഷനിൽനിന്ന് വാഹനത്തിന്റെ ഇന്ധനച്ചെലവ് കഴിച്ചു ബാക്കി തുക ചികിത്സാസഹായ സമിതിയെ ഏൽപിക്കാനാണ് തീരുമാനം. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.കുഞ്ഞിമൊയ്തീൻ, സെക്രട്ടറി റോയൽ അഷ്റഫ്, കെ.ടി.ഖാലിദ്, സുമിത ചികിത്സാ സഹായസമിതി കൺവീനർ പി.ടി.സുധാകരൻ, കെ.കെ.മായിൻകുട്ടി, പി.രാജൻ, പി.പി.റഫീഖ്, പി.പി.അലവി, വി.ടി.അഷ്റഫലി എന്നിവർ ധനസമാഹരണത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com