ADVERTISEMENT

കോ‌ട്ടയ്ക്കൽ∙ജില്ലാ സ്കൂൾ കലോത്സവത്തിന് ആരോഗ്യ, ശുചിത്വ പരിപാലനത്തിനായുള്ള ഒരുക്കം  പൂർത്തിയായി. മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കും. ആംബുലൻസ് സൗകര്യത്തോടെയുള്ള ആരോഗ്യ പരിപാലന യൂണിറ്റ് സജ്ജമായി. 

  അഗ്നിരക്ഷാസേനയുടെ പ്രത്യേക യൂണിറ്റും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജലസംഭരണികൾ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുന്നതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കും. എല്ലാ വേദികൾക്കു സമീപവും ശുദ്ധജലം ലഭ്യമാക്കും. പൂർവവിദ്യാർഥി കൂട്ടായ്മയുടെയും ഗാന്ധിനഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ വൈകിട്ട് സൗജന്യ ചുക്കുകാപ്പി വിതരണവും നടക്കുമെന്ന് വെൽഫെയർ കമ്മിറ്റി കൺവീനർ കെ. ശ്രീകാന്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com