ADVERTISEMENT

കൃഷിശ്രീ സർവീസ് പ്രൊവൈഡർ; ∙ പരപ്പനങ്ങാടി കാർഷിക ബ്ലോക്കിന്റെ കീഴിൽ പെരുവള്ളൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് കൃഷിശ്രീ സെന്ററിലേക്ക് സർവീസ് പ്രൊവൈഡർമാരെ തിരഞ്ഞെടുക്കുന്നു. 50 വയസ്സിൽ താഴെയുള്ളവർക്ക് 5 വരെ കൃഷിഭവനുകളിലോ പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ അപേക്ഷിക്കാം. 9383471686, 9383471690

തെളിവെടുപ്പ് 6ന്
∙ സംസ്ഥാനത്തെ ഗോൾഡ് ആൻഡ് സിൽവർ ഓർണമെന്റ്‌സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം 6ന് രാവിലെ 11ന് തൃശൂർ വ്യാപാരി വ്യവസായി ഏകോപനസമിതി ഹാളിൽ ചേരും.  

കൃഷി സംരംഭം
∙ കൃഷി സംരംഭം തുടങ്ങാൻ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കിൽ ഡിപിആർ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) തയാറാക്കി നൽകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ജില്ലയിലെ 10 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ഡിപിആർ ക്ലിനിക്കുകൾ നടത്തുന്നു. കൃഷി ഭവനുകളുമായി ബന്ധപ്പെടണം. 0483 2733916.

അധ്യാപക ഒഴിവ്
∙ കൂറ്റനാട് പ്രവർത്തിക്കുന്ന തൃത്താല ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അപേക്ഷകൾ ഡിസംബർ 7ന് വൈകിട്ട് 5ന് മുൻപ് കോളജ് ഓഫിസിൽ നേരിട്ടോ thrithalacollege@gmail.com എന്ന ഇമെയിൽ വഴിയോ ലഭിക്കണം. 9567176945.

സൗജന്യ പരിശീലനം
∙ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നും നാളെയും കറവപ്പശു പരിപാലനം, കാട വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന്: 0494 2962296.

സൈനിക മന്ദിരം
∙ മലപ്പുറം സിവിൽസ്റ്റേഷൻ വളപ്പിലുള്ള സൈനിക വിശ്രമമന്ദിരത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ 179 ദിവസത്തേക്ക് (പ്രതിമാസം 7,000 രൂപ) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാർ/ അവരുടെ ആശ്രിതർ  എന്നിവരിൽനിന്ന്  അപേക്ഷ ക്ഷണിച്ചു. അവസാന തീയതി:  8. വിവരങ്ങൾക്ക് : 04832734932

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 5.30 വരെ മാങ്ങാട്ടൂർ ട്രാൻസ്‌ഫോമറിനു കീഴിൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com