കാട്ടാനയെ പിന്തിരിപ്പിക്കാൻ പടക്കം പൊട്ടിച്ചു; യുവാവിന്റെ കൈക്ക് പരുക്ക്

Mail This Article
×
എടക്കര ∙ കാട്ടാനയെ പിന്തിരിപ്പിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടയിൽ യുവാവിനു പരുക്കേറ്റു. പടക്കം കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സതീശന് (28) ആണ് വലതു കൈപ്പത്തിക്കു പരുക്കേറ്റത്. പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി തോട്ടത്തിൽ ശനി രാത്രി പത്തോടെയാണ് സംഭവം.
സതീശൻ തോട്ടത്തിലെ താൽക്കാലിക തൊഴിലാളിയാണ്. വിവരം ലഭിച്ചയുടൻ നെല്ലിക്കുത്ത് സ്റ്റേഷനിൽനിന്നു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ.രാജേഷിന്റെ നേതൃത്വത്തിൽ വനപാലകരെത്തി സതീശനെ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പുഞ്ചക്കൊല്ലി തോട്ടത്തിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. പകൽ സമയത്തു പോലും തൊഴിലാളികൾക്കു നേരെ ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.