അവനിജ എത്തിയത് അപ്പീലിലൂടെ; കേരളനടനത്തിൽ സ്വന്തമാക്കിയത് ഒന്നാം സ്ഥാനവും
Mail This Article
×
കോട്ടയ്ക്കൽ ∙ അപ്പീലിലൂടെ എത്തി അവനിജ ഹൈസ്കൂൾതല കേരളനടനം മത്സരത്തിൽ ഒന്നാമത്. മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർഥിനിയാണ് അവനിജ. മഞ്ചേരി ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അവനിജ അപ്പീലിലൂടെ അർഹത നേടിയാണ് ജില്ലാതലത്തിൽ പങ്കെടുത്തത്. 21 പേരോട് മത്സരിച്ചു സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഓട്ടൻ തുള്ളലിലും അവനിജ മത്സരിക്കുന്നുണ്ട്.
കലാമണ്ഡലം മനോജ് രചിച്ച് കലാമണ്ഡലം കണ്ണമ്പ്ര രാജേഷ് ചിട്ടപ്പെടുത്തിയ അയ്യപ്പചരിതം എന്ന കേരള നടനമാണ് അവനിജ അവതരിപ്പിച്ചത്. ഏകതാ പ്രവാസി ഒമാൻ ചാപ്റ്റർ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ വണ്ടൂർ സ്വദേശി മനോജ് കരുവാട്ടിന്റെയും വ്യവസായവകുപ്പ് ഉദ്യോഗസ്ഥ ജയശ്രീയുടെയും മകളാണ്. വിവിധ സംഗീത ആൽബങ്ങളും അവനിജ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.