ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ‘ഒളിംപിക്സ്’ ആയ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിന് കൊടിയേറ്റം. ചൂടിന് പതിവ് കാഠിന്യം ഇന്നലെ ഇല്ലെന്നത് നേരിയ ആശ്വാസം. ട്രാക്കും ഫീൽഡും രാവിലെ തന്നെ ഉണർന്നു. മത്സരങ്ങളുടെ പെരുമഴ ഉണ്ടായില്ല. മത്സരാർഥികൾക്ക് തയാറെടുപ്പിനും സമയം ലഭിച്ചു. ഉച്ചയ്ക്ക് ഇടവേള നൽകിയതും ആശ്വാസം. കാലിക്കറ്റിന്റെ രാജ്യാന്തര താരങ്ങളി‍ൽ പലരും ക്യാംപിലായതിനാൽ മീറ്റിന് എത്തിയിട്ടില്ല. അവർ പിന്നീട് അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റിൽ നേരിട്ട് കാലിക്കറ്റിന് വേണ്ടി മത്സരിക്കും.

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്റർകൊളീജിയറ്റ് അത്‍ലറ്റിക് മീറ്റിൽ വനിതാ വിഭാഗം ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മീര ഷിബു (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്)

മീറ്റ് ഉദ്ഘാടനം വിസി ഡോ. എം.കെ.ജയരാജ് നി‍വഹിച്ചു. പിവിസി ഡോ. എം.നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ.ഖലീമുദ്ധീൻ, എൽ.ജി.ലിജീഷ്, മുൻ സിൻഡിക്കറ്റ് അംഗം ടോം കെ.തോമസ്, പരിശീകലരായ ഡോ. മുഹമ്മദ് അഷ്റഫ്, ടി.പി.ഔസേഫ്, കായിക ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ, ഡയറകട്ർ ഡോ. കെ.പി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com