ADVERTISEMENT

കോട്ടയ്ക്കൽ ∙ ജില്ലാ കലോത്സവത്തിന്റെ മോഹിനിയാട്ടം നടക്കുന്ന വേദിയിൽനിന്ന് വിധികർത്താക്കൾ പെട്ടെന്ന് എഴുന്നേറ്റു പോയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കുന്ന വേദിയിൽ നിന്നായിരുന്നു 3 വനിതാ വിധികർത്താക്കൾ പോയത്. ഇവർക്ക് കൃത്യമായി വെള്ളവും ഭക്ഷണവും നൽകാത്തതിനാൽ തെറ്റിപ്പോയതാണെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ വേദിയിൽനിന്ന് മാറി മറ്റൊരു സ്ഥലത്തേക്കു ജഡ്ജിമാർ പോകാൻ പാടില്ലെന്ന വാദവുമായി മറ്റൊരു കൂട്ടം രക്ഷിതാക്കളെത്തി. ഇവർ സ്വാധീനിക്കപ്പെടാൻ ഇടയുണ്ടെന്നായിരുന്നു ഇവർ പറഞ്ഞത്. ഇതിനിടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധനയുടെ ഭാഗമായി വേദിയിലെത്തി. ജഡ്ജിമാർക്ക് കൃത്യമായി വെള്ളവും ഭക്ഷണവും നൽകണമെന്ന് സംഘാടകർക്ക് അദ്ദേഹം നിർദേശം നൽകി. 15 മിനിറ്റിനു ശേഷം 6 മണിക്കാണ് ജഡ്ജിമാർ മടങ്ങിയെത്തിയത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോയതാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. തുടർന്ന് ചായ കുടിച്ചാണ് മത്സരം പുനരാരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com