ലളിതഗാന മത്സരത്തിൽ അമ്മയുടെ വഴിയേ മകനും...
Mail This Article
×
കോട്ടയ്ക്കൽ ∙ ലളിതഗാനത്തിൽ 3 തവണ ജില്ലാ ജേതാവായ ഗായിക രാധികാ നാരായണന്റെ മകൻ തുടർച്ചയായ രണ്ടാം തവണയും ഒന്നാമതെത്തി. അരീക്കോട് ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി രോഹിത് കൃഷ്ണയാണ് എച്ച്എസ് വിഭാഗത്തിലെ ഇതേയിനത്തിൽ ഒന്നാമതെത്തിയത്.
അമ്മ തന്നെയാണ് രോഹിതിന്റെ ഗുരു.പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലെ ഈയിടെ ഹിറ്റായ ‘കാത്ത് കാത്തിരിപ്പൂ...’ എന്നതടക്കം 10 സിനിമാ ഗാനങ്ങൾ രാധിക പാടിയിട്ടുണ്ട്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വിധികർത്താവ് കൂടിയാണ്. രോഹിതിന്റെ മാതൃസഹോദരി കെ.അംബിക സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.