ADVERTISEMENT

തേ‍ഞ്ഞിപ്പലം ∙ ജില്ലാ സിബിഎസ്‌ഇ സ്കൂൾ സെൻട്രൽ സഹോദയ അത്‌ലറ്റിക്സിൽ ആദ്യ ദിനം പിന്നിട്ടപ്പോൾ നിലമ്പൂർ പിവീസ് മോഡൽ സ്കൂൾ (159.5 പോയിന്റ്) മുന്നിൽ. 7 സ്വർണം, 11 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നില. 143 പോയിന്റുകളോടെ മഞ്ചേരി നോബിൾ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. 8 സ്വർണം, 7 വെള്ളി, 7 വെങ്കലം എന്നിങ്ങനെ നേടി. 118 പോയിന്റുകളോടെ തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ (7 സ്വർണം, 4 വെള്ളി, 7 വെങ്കലം) ആണ് മൂന്നാം സ്ഥാനത്ത്.

35 അംഗീകൃത സ്കൂളുകളിൽ നിന്ന് 1200 അത്‌ലീറ്റുകളെ പങ്കെടുപ്പിച്ചാണ് 95 ഇനങ്ങളിലായി മീറ്റ് നടത്തുന്നത്. സെൻട്രൽ സഹോദയ പ്രസിഡന്റ് സി.സി.അനീഷ് കുമാർ പതാക ഉയർത്തി. അണ്ടർ 10,12,14,17,19 വിഭാഗങ്ങളിലായാണ് മത്സരം. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസി‍ഡന്റ് മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. കെ.കെ. ശുഹൈബ്, അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, വലക്കണ്ടി നവഭാരത് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി.എം.മനോജ്, മധുസൂദനൻ, ഉനൈസ, സജീർ മുസല്യാർ, ഫഹദ് പടിയം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com