ADVERTISEMENT

നിലമ്പൂർ ∙ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനു ആദിവാസിക്കൂട്ടായ്മയുടെ ഭൂസമരവേദി സന്ദർശിച്ചു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സംസ്ഥാനതലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.2001ലെ കുടിൽ സമരത്തെത്തുടർന്ന് കേന്ദ്രം അനുവദിച്ച 25,000 ഹെക്ടർ ഭൂമിയിൽ 19,000 ഹെക്ടർ വിട്ടു കിട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ ഈ ഭൂമി മതിയാകും.

 ജന്മിമാർക്ക് പകരം ഇന്നു രാഷ്ട്രീയ പാർട്ടികളാണ് ആദിവാസികളെ അകറ്റി നിർത്തുന്നത്. ആദിവാസി സമൂഹം ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയണം. ഭൂസമരത്തിന് ഗോത്രമഹാസഭ പിന്തുണ പ്രഖ്യാപിച്ചു. സമര നായിക ബിന്ദു വൈലാശ്ശേരിയുമായി ചർച്ച നടത്തി. സമരം ഇന്ന് 226-ാം ദിവസമാണ്.

100 മണിക്കൂർനിരാഹാരം തുടങ്ങി
∙ ഭൂസമരത്തിന് പിന്തുണയുമായി പുരോഗമന യുവജനപ്രസ്ഥാനം 100 മണിക്കൂർ നിരാഹാരം തുടങ്ങി. ഷമീർ ഏരിക്കുന്നൻ ആണ് നിരാഹാരം നടത്തുന്നത്. പി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. സി.പി.സഹാസ്, ബിന്ദു വൈലാശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com