ADVERTISEMENT

കരിപ്പൂർ ∙ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണമിശ്രിത പ്പൊതിയും ട്രിമ്മറിന്റെ യന്ത്രത്തിൽ ഒളിപ്പിച്ച സ്വർണക്കഷണങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.ദുബായിൽനിന്നു കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് സ്വർണമിശ്രിതം ലഭിച്ചത്. വിമാന സീറ്റ് പോക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊതിയിൽനിന്ന് 943 സ്വർണമിശ്രിതം ലഭിച്ചു. ഇതിൽനിന്നു സ്വർണം വേർതിരിച്ചെടുക്കലും തുടരന്വേഷണവും നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.മസ്കത്ത് വഴി ജിദ്ദയിൽനിന്നു കരിപ്പൂരിലെത്തിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുൽ (28) കൊണ്ടുവന്ന ട്രിമ്മറിൽനിന്ന് യന്ത്രഭാഗത്ത് ഒളിപ്പിച്ച 250 ഗ്രാം സ്വർണം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com